STUDENTS CORNER


ഒരിത്തിരി കാര്യം

പുഴയൊഴുകുന്നു നിര്‍ജീവമായി
വറ്റില്ലെന്നു മനസില്‍ കരുതിയ
കൊച്ചരുവിയും മറഞ്ഞു .......
എങ്ങോ എവിടെയോ....!

കുന്നും വയലും പോവുകയാണു ദൂരേക്ക്
മനുഷ്യന്റെ കണ്‍കള്‍ എത്താത്ത ദൂരേക്ക്
അങ്ങ് ആകാശത്തിലേക്ക് സൂര്യദേവനെ കാണാന്‍
ആദിത്യാ...നീ മാത്രം ബാക്കി

നാളെ നിന്നെയും കീഴടക്കും
കൈക്കുമ്പിളിലായ്.........
അവരെന്നോടൊരു കാര്യം ചൊല്ലി,
നിഗൂഢ മന്ദസ്മിതമായി
മനുഷ്യാ...നീ മാത്രം ബാക്കി,
എന്നും.............!

അനുപമ ജോസ്
9.A 
****************************************************
എന്റെചിന്ത


അലതുള്ളിയുയരുന്ന ആഴിതന്‍ തീരത്ത്
അറിയാതെ ഞാനൊന്നിരുന്നനേരം
അരോവിരല്‍ തുമ്പില്‍ തൊട്ടപോലെ
ആദൃശ്യ ചിന്തകള്‍ പോയ്മറഞ്ഞു
വിടവിതന്‍ തീരത്ത് വിജനമാം നേരത്ത്‌
വഴിമുട്ടി ഞാനിതാ നിന്നുപോയി
കറ്റിന്‍ കലഹത്താല്‍ വന്‍മര ചില്ലകള്‍
ആടി ഉലഞ്ഞു കരഞ്ഞിടുന്നു.
അഭയമതു തേടിയിതാ വഴിവന്നൊരാ
കിളിയുടെ സ്വപ്നനുടഞ്ഞുതാഴെ
വീണ്ടുമെന്‍ ചിന്തകള്‍ പോയിമറഞ്ഞു ദൂരെ
അപ്പൊഴക്കുടിലിന്റെ മുറ്റത്തു ഞാന്‍
കണ്ടു കാറ്റിന്റെ ശൗര്യമായി വന്നൊരു
ഗൃഹസ്ഥനെ..............
സയന.കെ.വി
IXthC








No comments:

Post a Comment