1 .8 .2015
'കുട്ടിയെ അറിയാൻ' - വിദ്യാഭ്യാസ സർവെ 2015 -16
ഗൃഹസന്ദർശന പരിപാടി
ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്ന കുട്ടിയെ അറിയാൻ പരിപാടിജി എച്ച് എസ് എസ് മടിക്കൈയിൽ 1.8.2015 ശനിയാഴ്ച്ച നടത്തപ്പെട്ടു . 117 എസ് എസ് എൽ സി
വിദ്യാർഥികളുടെയും സമീപത്തുള്ള 8,9 ക്ലാസ്സുകളിലെ കുട്ടികളുടെയും ഭവനങ്ങളിൽ അധ്യാപകർ നേരിട്ടെത്തി വിവരങ്ങൾ അന്വേഷിച്ച് മനസ്സിലാക്കി . ദുർഘടമായ പാതകളിലൂടെയും അപകടം പതിയിരിക്കുന്ന പാലങ്ങളിലൂടെയും യാത്ര ചെയ്ത് അധ്യാപകർ തിരിച്ചറിഞ്ഞത് കുട്ടികളുടെ ദൈനംദിന യാത്രാ ദുരിതങ്ങളും പഠന ത്തിലവരെ മുന്നേറാൻ അനുവദിക്കാത്ത സാമ്പത്തിക ഗാർഹിക പ്രശ്നങ്ങളുമായിരുന്നു . വൈദ്യുതി എത്താത്ത
ഒട്ടനവധി വീടുകൾ കണ്ടെത്തി . ടോയ് ലെററുകളുടെ അഭാവം ഒരു വലിയ പ്രശ്നമായി നിലനില്ക്കുന്നു . പുല്ലുമേഞ്ഞ
ഒറ്റമുറി വീട്ടിൽ കഴിയുന്ന കുട്ടികളും മദ്യപാനികളായ അച്ഛന്മാരാൽ പഠിക്കാൻ കഴിയാത്ത സാഹചര്യമുളളവരും അധ്യാപകരുടെ വേദനയായി . പ്രശ്നപരിഹാരത്തിനായി വിഷയം പി .ടി .എ എക്സിക്യുട്ടീവിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു .
No comments:
Post a Comment