2015 ആഗസ്ത് 13
സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
2015 -2016 വർഷത്തെ സ്ക്കൂൾ പാർലിയമെന്റ് തെരഞ്ഞെടുപ്പ് 13.8 .2015 വ്യാഴാഴ്ച
നടന്നു . രാവിലെ 10 മണി മുതൽ 11 മണി വരെ ആയിരുന്നു തെരഞ്ഞെടുപ്പ് . കുട്ടികളിൽ ജനാധിപത്യബോധം ഉണ്ടാക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയകൾ മനസ്സിലാക്കുന്നതിനും ഉതകുന്ന വിധത്തിലായിരുന്നു തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ . ക്ലാസ് ലീഡർമാരെ തെരഞ്ഞെടുത്തത്തിനുശേഷം അവരുടെ യോഗം ഉച്ചയ്ക്ക് ശേഷം 2.30 നു ചേരുകയും സ്ക്കൂൾ പാർലിയമെന്റ് ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു . ചെയർമാൻ , വൈസ്ചെയർമാൻ , സെക്രട്ടറി,ജോയന്റ്സെക്രട്ടറി വിവിധവകുപ്പ് സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു .
No comments:
Post a Comment