Tuesday, December 13, 2016

13.12.2016

           " കുട്ടികള്‍ക്കൊരു കൈത്താങ്ങ് "
            പഠനോപകരണങ്ങള്‍ നല്‍കി മാതൃകയായി 
              മടിക്കൈ ഗവ :ഹയര്‍സെക്കന്ററി സ്ക്കൂള്‍ 
           

       പഠനസൌകര്യങ്ങളുടെ അപര്യാപ്തത അനുഭവിക്കുന്ന കുട്ടികള്‍ക്ക് മേശയും കസേരയും നല്‍കി മാതൃകയായി  മടിക്കൈ ഗവ : ഹയര്‍സെക്കന്ററി സ്ക്കൂള്‍ . "കുട്ടിയെ അറിയാന്‍"ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ സര്‍വ്വേയില്‍ നിന്നും 9, 10 ക്ലാസ്സുകളിലെ 16 കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കുന്നതിനാവശ്യമായ  മേശയും കസേരയും ഇല്ല എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വിവിധ സ്പോണ്‍സര്‍ഷിപ്പിലൂടെ ഇതിനാവശ്യമായ തുക സ്വരൂപിക്കുകയായിരുന്നു . പഠനോപകരണവിതരണത്തിന്റെ ഉദ്ഘാടനം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി പ്രഭാകരന്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ.ഒ.കു‍‍‍‍‍‍ഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു . വാര്‍ഡ് മെമ്പര്‍ ശ്രീമതി . സി ഇന്ദിര , എസ് എം സി ചെയര്‍മാന്‍ ശ്രീ . ടി രാജന്‍ , കെ നാരായണന്‍ , സുരേഷ് കൊക്കോട്ട് , എം ബാലന്‍ എന്നിവര്‍ സംസാരിച്ചു . ഹെഡ് മാസ്ററര്‍ ശ്രീ ടി വി രാഘവന്‍ സ്വാഗതവും സ്ററാഫ് സെക്രട്ടറി പി അശോകന്‍ നന്ദിയും പറഞ്ഞു . 

No comments:

Post a Comment