17.3.2017
പെൺമയുടെ അനുഭവസാക്ഷ്യം
ബി ആർ സി യുടെ നേതൃത്വത്തിൽ യു പി ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ 'പെൺമയുടെ അനുഭവസാക്ഷ്യം' എന്ന പരിപാടി വാർഡ് മെമ്പർ ശ്രീമതി.സി.ഇന്ദിര ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ ശ്രീ.ടി.രാജൻ അധ്യക്ഷത വഹിച്ചു. ശ്രീമതി.സുജാത(മുൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ , ജില്ലാ പഞ്ചായത്ത് ) കുട്ടികളുമായി സംവദിച്ചു. ആശംസകളർപ്പിച്ച് ശ്രീ.ബാലൻ മാസ്റ്റർ സംസാരിച്ചു. ശ്രീമതി.സി.പ്രഭാകുമാരി ടീച്ചർ പരിപാടി നിയന്ത്രിച്ചു.ഹെഡ് മാസ്റ്റർ ശ്രീ.ടി.വി.രാഘവൻ നന്ദി പറഞ്ഞു.
സ്‌കൗട്ട് യൂണിറ്റ് രൂപീകരണം
സ്കൗട്ട് രൂപീകരണം ശ്രീമതി.സി. ഇന്ദിര (വാർഡ് മെമ്പർ , മടിക്കൈ ഗ്രാമ പഞ്ചായത്ത് ) ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ ശ്രീ. ടി രാജൻ അധ്യക്ഷത വഹിച്ചു. ആശംസകളർപ്പിച്ച് ശ്രീ.പിഷാരടി മാഷ്, ശ്രീ.ടി വി രാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്‌കൗട്ട് പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ.ഭാസ്‌ക്കരൻ മാസ്റ്റർ സംസാരിച്ചു.ശ്രീ.ബാലൻ മാസ്റ്റർ നന്ദി പറഞ്ഞു.
ഗണിതോത്സവം
യു
പി ക്ലാസിലെ കുട്ടികൾക്കായുള്ള ഗണിതോത്സവം 17 .3 .2017 ന് രാവിലെ 9.30
മണിക്ക് പി ടി എ പ്രസിഡണ്ട് ശ്രീ.ഓ.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
|
ഗണിതോത്സവത്തിൽ നിന്ന് |
No comments:
Post a Comment