12.2.2018
അക്കാദമിക മാസ്ററര്‍ പ്ലാന്‍ സമര്‍പ്പണം
മടിക്കൈ ഗവ ഹയര്‍സെക്കണ്ടറി സ്കൂളിന്റെ അക്കാദമിക മാസ്ററര്‍ പ്ലാന്‍ പ്രകാശനം 12.2.2018 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.പ്രമീള കെ നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീമതി.സി.ഇന്ദിരയുടെ അധ്യക്ഷതയില്‍ ഹെഡ് മാസ്ററര്‍ വി.രാമചന്ദ്രന്‍ അക്കാദമിക മാസ്ററര്‍ പ്ലാന്‍ ഏററുവാങ്ങി.ശ്രീ.കെ.വി.രാജന്‍ മാഷ് അക്കാദമിക മാസ്ററര്‍ പ്ലാന്‍ കരട് അവതരിപ്പിച്ചു. പി ടി.എ പ്രസിഡണ്ട് ശ്രീ.രാജന്‍ , എസ്.എം.സി ചെയര്‍മാന്‍ ശ്രീ.ഒ.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.പ്രിന്‍സിപ്പാള്‍ ശ്രീമതി.പ്രഭാവതി സ്വാഗതവും സ്ററാഫ് സെക്രട്ടറി ശ്രീമതി.ശൈലജ ടീച്ചര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment