31.3.2018
31.3.2018
മികവുത്സവം 2018
വിദ്യാലയത്തിലെ മികവുകള്‍ സമൂഹവുമായി പങ്കുവെച്ച് മടിക്കൈ ഗവ: ഹയര്‍സെക്കന്ററി സ്കൂള്‍, പൊതവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "മികവുത്സവം 2018" പരിപാടി മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ.രാജന്‍ അധ്യക്ഷത വഹിച്ചു.വികസന സമിതി ചെയര്‍പേഴ്സണ്‍ ശ്രീമതി.സി ഇന്ദിര കുട്ടികളെ അനുമോദിച്ചു.വിവിധ മേഖലകളില്‍ വിജയം കൈവരിച്ച കുട്ടികള്‍ക്ക് സമ്മാനം നല്‍കി.വാര്‍ഡ് മെമ്പര്‍ ശ്രീമതി.ടി.സരിത,എസ്.എം.സി ചെയര്‍മാന്‍ ശ്രീ.ഒ കുഞ്ഞികൃഷ്ണന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.വി ബേബി എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.ഹെഡ്മാസ്ററര്‍ വി.രാമചന്ദ്രന്‍ സ്വാഗതവും സീനിയര്‍ അസിസ്ററന്റ് ശ്രീ.എം ബാലന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ഇംഗ്ലീഷ് സ്കിറ്റ്, കാവ്യമാലിക, തത്സമയ രംഗാവിഷ്ക്കാരങ്ങള്‍ ,ശാസ്ത്രസ്കിറ്റ്, ആസ്വാദനക്കുറിപ്പ് അവതരണം, നാടകീകരണം, അഭിനയം, സംഭാഷണം തുടങ്ങിയവ കഴിഞ്ഞ ഒരു വര്‍ഷം കുട്ടികള്‍ സ്വായത്തമാക്കിയ അറിവിന്റെ നേര്‍ക്കാഴ്ചയായിരുന്നു. പിന്നീട് നടന്ന പ്രീ-പ്രൈമറി കുട്ടികളുടെ സര്‍ഗ്ഗോത്സവം മികവുത്സവത്തിന് നിറപ്പകിട്ടേകി.ആയിരത്തിലധികം പേര്‍ പങ്കെടുത്ത മികവുത്സവ പരിപാടി അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ അക്ഷരോത്സവമായിമാറി.
31.3.2018
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന രാഗിണി ടീച്ചറുടെ യാത്രയയപ്പ് യോഗത്തില്‍ നിന്ന്.
26 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്നും ഒൗദ്യോഗികമായി വിരമിക്കുന്ന ശ്രീമതി.എം.സി.രാഗിണി ടീച്ചര്‍ക്കുളള യാത്രയയപ്പ് യോഗം മടിക്കൈ
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ
പ്രസിഡണ്ട് ശ്രീ.രാജന്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ ശ്രീമതി. പ്രഭാവതി ,രാഗിണി ടീച്ചര്‍ക്ക് ഉപഹാരം നല്കി. വികസന സമിതി ചെയര്‍പേഴ്സണ്‍
ശ്രീമതി.സി ഇന്ദിര, വാര്‍ഡ് മെമ്പര്‍ ശ്രീമതി.ടി.സരിത, എസ്.എം.സി
ചെയര്‍മാന്‍ ശ്രീ.ഒ കുഞ്ഞികൃഷ്ണന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.വി
ബേബി എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.ഹെഡ്മാസ്ററര്‍
വി.രാമചന്ദ്രന്‍ സ്വാഗതവും സീനിയര്‍ അസിസ്ററന്റ് ശ്രീ.എം ബാലന്‍ നന്ദിയും
പറഞ്ഞു.
No comments:
Post a Comment