Thursday, June 25, 2015

ജൂണ്‍ 19 -25 വായനാവാരം
          
     വായനാവാരാഘോഷത്തിന്റെ  ഭാഗമായി  സ്‌ക്കൂളിൽ നടപ്പിലാക്കുന്ന "ഒരു വീട്ടിൽ നിന്നും ഒരു പുസ്തകം" എന്ന പരിപാടി ,റിട്ടയേർഡു പോലീസ് ഉദ്യോഗസ്ഥൻ ശ്രീ കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു .


JUNE 19 FRIDAY

വിവിധ ക്ലബുകളുടെ ഉദ്ഘാടനം .
സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം  ശ്രീ. അമ്പുജാക്ഷൻ മാസ്റ്ററും വിവിധ ക്ലബ്ബുകളുടെ  ഉദ്ഘാടനം  ശ്രീ. തമ്പാൻ  മാസ്റ്ററും നിര്‍വ്വഹിച്ചു. ആകർഷകമായ ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യ വേദി തയ്യാറാക്കിയ കനകാക്ഷരങ്ങൾ  കയ്യെഴുത്ത് മാസികയും തൂലിക ചുവർ പത്രികയും  ഇംഗ്ലീഷ് ക്ലബ്‌ തയ്യാറാക്കിയ HORIZON കയ്യെഴുത്ത് മാസികയും  ഗണിത ക്ലബ്ബ് തയ്യാറാക്കിയ മാസികയും പ്രകാശനം  ചെയ്യപ്പെട്ടു .  PTA പ്രസിഡന്റ്‌  ശ്രീ.ഒ.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഹെഡ് മാസ്റ്റർ ശ്രീ.ടി.സുകുമാരൻ ,സീനിയർ അസിസ്റ്റന്റ്‌  ബാലൻ  മാസ്റ്റർ,സ്റ്റാഫ്‌ സെക്രട്ടറി അശോകൻ  മാസ്റ്റർ,ശ്രീമതി ശൈലജ ടീച്ചർ എന്നിവർ സംസാരിച്ചു. ഹെഡ് മാസ്ററര്‍ ശ്രീ. ടി .സുകുമാരന്‍ സ്വാഗതവും കുമാരി ചിത്രവീണ നന്ദിയും പറ‌ഞ്ഞു .


വിവിധക്ലബ്ബുകളൂടെ ഉദ്ഘാടനം ശ്രീ. തമ്പാന്‍ മാസ്ററര്‍ നിര്‍വ്വഹിക്കുന്നു.
  വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.അംബുജാക്ഷന്‍ മാസ്ററര്‍
നിര്‍വ്വഹിക്കുന്നു.

ചുമര്‍പത്രിക "തൂലിക"യുടെ പ്രകാശനം .
"കനകാക്ഷരം" - കൈയ്യെഴുത്തുമാസിക പ്രകാശനം ചെയ്യുന്നു.
ഗണിത മാഗസീനിന്‍െറ പ്രകാശനം .
ഇംഗ്ലീഷ് ക്ലബ്ബു് തയ്യാറാക്കിയ "HORIZON"കൈയ്യെഴുത്തുമാസിക പ്രകാശനം .

പി ടി എ പ്രസിഡന്‍റിന്‍െറ അധ്യക്ഷപ്രസംഗം .
കുമാരി ചിത്രവീണ നന്ദി പ്രകാശിപ്പിക്കുന്നു .

                വായനാവാരാചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ അക്ഷരപ്പൂക്കളം 
 തുടർന്ന് വിവിധ മത്സരങ്ങൾ നടത്തി .വിജയികൾക്ക്‌ സമ്മാനവും നല്കി.
ഒൻപതാം ക്ലാസ്സിലെ വിദ്യാർഥികൾ തയ്യാറാക്കിയ ഇൻലെന്റ് മാഗസിൻ പ്രകാശനം ചെയ്തു .


No comments:

Post a Comment