എട്ടാം
ക്ളാസിലെ മലയാളം പാഠഭാഗവുമായി
ബന്ധപ്പെട്ട് കീര്‍ത്തന യു
രചിച്ച കവിത
മാ
നിഷാദ
കൊച്ചു
പെണ്‍കുഞ്ഞിനു പോലും വസിക്കാന്‍
പറ്റാത്തീ നാട്
ആസുരമന്ത്രാലയമോ
ദൈവത്തിന്‍ നാടോ?
ആഗ്രഹങ്ങള്‍
സഫലമാകാതെ മണ്ണില്‍
പിടഞ്ഞു
മരിക്കുന്നിതാ
ഒരായിരം
ജീവകണങ്ങള്‍
പെറ്റുവീണ
ചോരക്കുഞ്ഞിനേയും പോലും
പിച്ചിചീന്താനൊരുങ്ങുന്നീ
കാട്ടാള മനുഷ്യരൂപം
ആളൊഴിഞ്ഞനേരത്തിങ്കല്‍
മകളാകും
പെണ്‍കിടാവെ
അച്ഛനെന്ന
ദൈവം പോലും കൊന്നിടുന്നല്ലോ
അമ്മ
പെങ്ങളെന്നില്ലാതെ ലോകത്തിന്‍
മാതാവിനെയീ
പുരുഷനെന്ന
അവതാരം കൊന്നൊടുക്കുന്നു.
പെണ്ണിനെ
തന്‍ വലയത്തില്‍ വീഴ്ത്താനായ്
പതിനെട്ടടവും
പയറ്റുന്നൊരീ ജീവച്ഛവങ്ങള്‍!
അമ്മയെന്ന
രണ്ടക്ഷര മഹത്വമറിയാത്തൊരീ
മക്കളാണോ
നാളെയുടെ വാഗ്ദാനങ്ങള്‍?
അരുത്
കാട്ടാളാ!...
നീ
ഓര്‍ക്കുക
വല്ലപ്പോഴും
നീയും
ഒരമ്മപെറ്റ
മകനാണെന്ന്.....
No comments:
Post a Comment