Tuesday, July 7, 2015

JULY 6 MONDAY

    ബഷീര്‍ അനുസ്മരണം 


    കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.പ്രഭാത അസംബ്ളിയില്‍ സ്കൂള്‍ ലീഡര്‍ രബിന അനുസ്മരണപ്രഭാഷണം നടത്തി.ഉച്ചയ്ക്ക് ബഷീര്‍ കൃതികളുടെ രംഗാവിഷ്ക്കാരത്തിന്റെ ഭാഗമായി കുട്ടികളുടെ നാടകാവതരണം ഉണ്ടായി.മള്‍ട്ടി മീഡിയ ഹാളില്‍  ബഷീര്‍ ദ മാന്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.ക്ലാസ്സ്‌തല  പോസ്റർ രചനാ മത്സരവും പ്രദർശനവും നടത്തി . 

[ജനനം 1908 - ജനുവരി 21 
                                      മരണം  1994 - ജൂലായ്‌  5]
      പ്രധാന കൃതികൾ :  പ്രേമലേഖനം ,ബാല്യകാലസഖി ,എന്റുപ്പുപ്പാർക്കൊരാനെണ്ടാർന്നു ,ആനവാരിയും പൊൻ കുരിശും ,മതിലുകൾ ,പാത്തുമ്മയുടെ ആട് ,ഭൂമിയുടെ അവകാശികൾ ,ശബ്ദങ്ങൾ ,അനുരാഗത്തിന്റെ ദിനങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ ,വിശ്വവിഖ്യാതമായ മൂക്ക് ,ഭാർഗവീനിലയം ,വിശപ്പ്‌ ,നൂരുരൂപാനോട്ട്, ആനപ്പൂട, സർപ്പയജ്ഞം ,മുച്ചീട്ടുകളിക്കാരന്റെ മകൾ ,നേരും നുണയും ,വിഡ്ഢികളുടെ സ്വർഗം .
   
     ബഹുമതികൾ :  കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ,  കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ഇന്ത്യാ ഗവർമ്മെന്റിന്റെ പത്മശ്രീ ,കാലിക്കറ്റു സർവ കലാശാലയുടെ ഡോക്ടർ ഓഫ് ലെട്ടെർസ് ബിരുദം,സംസ്ക്കാരദീപം ,പ്രേംനസീർ അവാർഡ് , ലളിതാംബിക അന്തർജ്ജനം അവാർഡ് ,മുട്ടത്തുവർക്കി   അവാർഡ് ,വള്ളത്തോൾ  അവാർഡ് .


                        

    

  

 

                         





  

No comments:

Post a Comment