അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം വിവിധ പരിപാടികളോടെ ആചരിച്ചു . സ്ക്കൂളില്‍ ഒക്ടോബര്‍ 1 ന് പ്രത്യേക അസംബ്ലി ചേരുകയും മുതിര്‍ന്ന പൌരന്‍മാരെ പങ്കെടുപ്പിച്ച് ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു . നമ്മുടെ സ്ക്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്ത അധ്യാപകന്‍ ശ്രീ ടി നാരായണന്‍ മാസ്ററര്‍ അസംബ്ലിയില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു .ഹെഡ് മാസ്ററര്‍ ശ്രീ .ടി സുകുമാരന്‍ മാസ്ററര്‍ വയോജന ദിന സന്ദേശം നല്‍കി. സ്ക്കൂള്‍ ലീഡര്‍ കുമാരി രബിന എം വയോജനദിന പ്രതിജ്ഞ ചൊല്ലി .
ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ഒന്‍പതാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെടുത്തി മുതിര്‍ന്ന പൌരന്‍മാരുടെ സംഗമം സംഘടിപ്പിച്ചു . ശ്രീ .വി അമ്പു (റിട്ടയേര്‍ഡ് എ സി പി ) , ശ്രീ ടി നാരായണന്‍ മാസ്ററര്‍ എന്നിവര്‍ കുട്ടികളുമായി സംസാരിച്ചു . ശ്രീ .ടി സുകുമാരന്‍ മാസ്ററര്‍ , എം ബാലന്‍ മാസ്ററര്‍ ശ്രീമതി ഷൈലജ ടീച്ചര്‍ , ശ്രീമതി പ്രഭാകുമാരി ടീച്ചര്‍ , കൌണ്‍സിലര്‍ ശ്രീമതി അലീന ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു . കുമാരി നയന നന്ദി പറഞ്ഞു .
ശ്രീ ടി നാരായണന്‍ മാസ്ററര്‍ ശ്രീ .വി അമ്പു (റിട്ടയേര്‍ഡ് എ സി പി ) |
പ്രതിജ്ഞ
എന്റെ ജീവിതത്തിലെ എല്ലാ സുഖസൌകര്യങ്ങളും ഞാന്‍ അനുഭവിക്കുന്ന അവകാശങ്ങളും ഇന്നലെ ജീവിച്ചിരുന്നവരും ഇന്ന് എനിക്ക് ഒപ്പം നില്‍ക്കുന്നവരുമായ മുതിര്‍ന്ന പൌരന്‍മാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു .വാര്‍ധക്യം ഒരു രോഗമല്ലെന്നും ഒരു ജീവിതാവസ്ഥ ആണ് എന്നും ഞാന്‍ മനസ്സിലാക്കുന്നു. മുതിര്‍ന്ന പൌരന്‍മാരുടെ വിലമതിക്കാനാകാത്ത അറിവും അനുഭവ സമ്പത്തും സമൂഹത്തിന്റെ പുരോഗതിക്കായി പ്രയോജനപ്പെടുത്തേണ്ടതാണെന്നും ഞാന്‍ തിരിച്ചറിയുന്നു .
എന്റെ വീട് എന്റെ തൊഴില്‍ , എനിക്ക് ചുററുമുളള പൊതുസ്ഥലങ്ങള്‍ പൊതുസംവിധാനങ്ങള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളും സ്ഥലങ്ങളും മുതിര്‍ന്ന പൌരന്‍മാരെ ഉള്‍ക്കൊളളുന്നതും അവരുടെ ആത്മാഭിമാനം അംഗീകരിക്കുന്നതും അവകാശങ്ങള്‍ ഉറപ്പ്വരുത്തന്നതുമാക്കാന്‍ ഞാന്‍ പ്രത്യക്ഷമായും പരോക്ഷമായും ശ്രമിക്കുമെന്നും എന്റെ വീടിനേയും നാടിനേയും വയോജന സൌഹൃദമാക്കി മാററുന്നതിന്
എന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു .
സ്ക്കൂള്‍ ലീഡര്‍ കുമാരി രബിന എം വയോജനദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു .
കൂടുതല്‍ ഫോട്ടോകള്‍ക്ക് click here
No comments:
Post a Comment