15 .8 .2016
മത്സരപരിപാടികളുടെ ഫോട്ടോ
സ്വാതന്ത്ര്യദിനാഘോഷം
ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു . പ്രിസിപ്പൾ ഇൻ ചാർജ് ശ്രീ.സുരേഷ് കൊക്കോട്ട് ,ഹെഡ്മാസ്റ്റർ ശ്രീ. ടി വി രാഘവൻ എന്നിവർ ചേർന്ന് പതാക ഉയർത്തി.കുട്ടികൾ പതാകഗാനം ആലപിച്ചു.കുട്ടികൾക്ക് പായസം നൽകി.തുടർന്ന് സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ 70 സ്വാതന്ത്ര്യ ദിന പതിപ്പുകൾ മടിക്കൈ ഗ്രാമപഞ്ചായത് പ്രസിഡണ്ട് ശ്രീ .സി. പ്രഭാകരൻ പ്രകാശനം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ.ഓ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ടി വി രാഘവൻ സ്വാഗതം പറഞ്ഞു.ശ്രീ.ബാലൻ മാസ്റ്റർ ,ടി രാജൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.അശോകൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. സ്വാതന്ത്ര്യദിനക്വിസ് ,പ്രസംഗം ദേശഭക്തിഗാനമത്സരം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.മത്സരപരിപാടികളുടെ ഫോട്ടോ
No comments:
Post a Comment