5.9.2016
അധ്യാപകദിനാചരണം
ഈ വർഷത്തെ അധ്യാപകദിനം ,മുൻകാല
അധ്യാപകനായ ശ്രീ .കുഞ്ഞാമൻ മാസ്റ്ററെ ആദരിച്ച് ആഘോഷിച്ചു.. ഹെഡ്മാസ്റ്റർ
ശ്രീ.ടി വി രാഘവൻ പൊന്നാടയണിയിച്ചു . പി ടി എ പ്രസിഡണ്ട്
ശ്രീ.ഓ.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശ്രീ.ടി വി രാഘവൻ മാസ്റ്റർ ,ബാലൻ
മാസ്റ്റർ ,ശ്രീമതി .പ്രഭാകുമാരി ടീച്ചർ ,ശ്രീ.കണ്ണൻ മാസ്റ്റർ എന്നിവർ
ആശംസകളർപ്പിച്ച് സംസാരിച്ചു. ശ്രീ.അശോകൻ മാസ്റ്റർ നന്ദി പറഞ്ഞു
.ശ്രീ.കുഞ്ഞാമൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു.
No comments:
Post a Comment