1.11.2016
കേരളപ്പിറവിദിനം
കേരളപ്പിറവിയുടെ അറുപതാം പിറന്നാൾ മലയാള ദിനമായി (2016 നവംബർ 1 )ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്‌കൂളിൽ ചേർന്ന പ്രത്യേക അസ്സംബ്ലിയിൽ മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ സംസാരിച്ചു.കുമാരി അനുപമ മലയാളദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുമാരി ചഞ്ചൽ കവിതാലാപനം നടത്തി. കുമാരി സൂര്യാചന്ദ്രൻ മലയാളഭാഷ ,മാതൃഭാഷ എന്നതിനെക്കുറിച്ച് പ്രസംഗിച്ചു.
മലയാളദിനപ്രതിജ്ഞ
മലയാളം എന്റെ മാതൃഭാഷയാണ് . മലയാളത്തിന്റെ സമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു.മലയാളഭാഷയെയും കേരളസംസ്കാരത്തെയും ഞാൻ ആദരിക്കുന്നു. മലയാളത്തിന്റെ വളർച്ചയ്ക്ക് വേണ്ടി ഞാൻ എന്റെ കഴിവുകൾ വിനിയോഗിക്കും.
No comments:
Post a Comment