Thursday, November 3, 2016

3.11.2016

കരിയർ ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസ്സ്

     ജില്ലാ എമ്പ്ലോയ്മെന്റ് ഓഫീസുമായി സഹകരിച്ചുകൊണ്ട് പത്താം ക്ലാസ്സിലെ കുട്ടികൾക്ക് കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസ്സും നടത്തുകയുണ്ടായി.ഹെഡ്മാസ്റ്റർ ശ്രീ.ടി.വി.രാഘവൻ അധ്യക്ഷത വഹിച്ചു.പി.ടി.എ.പ്രസിഡണ്ട് ശ്രീ.ഓ.കുഞ്ഞികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.അശോകൻ സ്വാഗതം പറഞ്ഞു.സീനിയർ അസിസ്റ്റന്റ് ശ്രീ.ബാലൻമാസ്റ്റർ ആശംസയർപ്പിച്ച് സംസാരിച്ചു.കരിയർ ഗൈഡൻസ് പരിപാടിക്ക് ആമുഖമായി ശ്രീ.ഭക്തവത്സലൻ.കെ.വി.(എമ്പ്ലോയ്‌മെന്റ് ഓഫീസർ , വോക്കെഷനൽ ഗൈഡൻസ് )സംസാരിച്ചു.ഉപരിപഠനം , അവസരങ്ങൾ , സാധ്യതകൾ എന്നിവയെക്കുറിച്ച് ശ്രീ.പി.രാമചന്ദ്രൻ (മുൻ ഡെപ്യുട്ടി ചീഫ് യൂണിവേഴ്സിറ്റി എമ്പ്ലോയെമെൻറ്  ഇൻഫർമേഷൻ & ഗൈഡൻസ് ബ്യുറോ ,കണ്ണൂർ യൂണിവേഴ്സിറ്റി ),പി.രാജൻ (ജില്ലാ എമ്പ്ലോയെമെൻറ് എക്സ്ചേഞ്ച് ,കാസറഗോഡ് - കരിയർ എക്സിബിഷൻ കോ -ഓർഡിനേഷൻ) എന്നിവർ വിശദീകരിച്ചു.






No comments:

Post a Comment