Sunday, February 26, 2017

26.2.2017                                

പൂർവവിദ്യാർഥിസംഗമം 

    മടിക്കൈ ഗവ: ഹയർസെക്കന്ററി സ്‌കൂളിലെ പൂർവവിദ്യാർഥി സംഗമം 26 .2 .2017 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ സ്‌കൂൾ അസ്സംബ്ലി ഹാളിൽ വെച്ച് ചേർന്നു . ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ.ഓ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശ്രീ.എം.കുഞ്ഞമ്പു (കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ) പരിപാടി  ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർതഥി സംഗമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  ശ്രീ.കെ.കെ.രാഘവൻ മാസ്റ്റർ സംസാരിച്ചു. ശ്രീ.അബ്ദുൾ റഹ്‌മാൻ (വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിചെയർമാൻ,മടിക്കൈ ഗ്രാമ പഞ്ചായത്ത് ) , ശ്രീ.ടി.രാജൻ (എസ്.എം.സി.ചെയർമാൻ) , ശ്രീ.ടി വി രാഘവൻ (ഹെഡ് മാസ്റ്റർ ,ജി എച്ച് എസ് എസ് മടിക്കൈ ) തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശ്രീ.സുരേഷ് കൊക്കോട്ട് (പ്രിസിപ്പൽ ഇൻ ചാർജ് ) സ്വാഗതവും ശ്രീ.പി .അശോകൻ (സ്റ്റാഫ് സെക്രട്ടറി ) നന്ദിയും പറഞ്ഞു.   

            ഭാരവാഹികളായി ശ്രീ. അനിൽ ( പ്രസിഡണ്ട് ) , ശ്രീ. എം കുഞ്ഞമ്പു (സെക്രട്ടറി) , ശ്രീ.എ . നാരായണൻ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.


23.2.2017


EDU CAMP - P C M SCHOLARSHIP 
                                            ALL KERALA TALENT SEARCH EXAMINATION  2016-17

        
      L K G വിഭാഗത്തിൽ പി സി എം  സ്കോളർഷിപ് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയികളായി.   അനുപ്രിയ .സി .പി (ഒന്നാം റാങ്ക് ),  അനുശ്രീ( രണ്ടാം റാങ്ക് )
റിതേഷ്‌കൃഷ്ണൻ ബി. കെ ( മൂന്നാം റാങ്ക് ) . വിജയികൾക്കുള്ള സമ്മാനവിതരണം ഹെഡ് മാസ്റ്റർ നിർവഹിച്ചു.




No comments:

Post a Comment