1.4.2017
ബാലോത്സവം
അംഗൻവാടി , പ്രീപ്രൈമറി , പ്രൈമറി കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള "ബാലോത്സവം" പരിപാടി 2017 ഏപ്രിൽ 1 ന് ശ്രീ.ഓ .കുഞ്ഞിക്സിഷ്ണൻ (പി ടി എ പ്രസിഡണ്ട്) ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ.ടി .രാജൻ അധ്യക്ഷത വഹിച്ചു. ആശംസയർപ്പിച്ച് സീനിയർ അസിസ്റ്റന്റ് ശ്രീ.ബാലൻ മാസ്റ്റർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ടി വി രാഘവൻ സ്വാഗതംവും സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.അശോകൻ നന്ദിയും പറഞ്ഞു. തുടർന്ന് നീന്തൽ പരിശീലനം നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ.സുരേഷ് കൊക്കോട്ട് നിർവഹിച്ചു. നീന്തൽ പരിശീലകനായ ശ്രീ. നിധിൻ തീർത്ഥങ്കരയെ മൊമെന്റോ നൽകി ആദരിച്ചു.
No comments:
Post a Comment