27.9.2017 & 28.9.2017
സ്കൂള്‍ കലോത്സവം 2017-18
2017-18 വര്‍ഷത്തെ സ്കൂള്‍ കലോത്സവം സെപ്തംബര്‍ 27,28 എന്നീ തീയ്യതികളില്‍ നടന്നു.പി.ടി.എ പ്രസിഡണ്ട് ശ്രീ.ടി രാജന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ ശ്രീമതി.പ്രഭാവതി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.കലോത്സവ കമ്മിററി കണ്‍വീനര്‍ ശ്രീമതി.സുനില ടീച്ചര്‍ സ്വാഗതം പറഞ്ഞു.ഹെഡ് മാസ്ററര്‍ ശ്രീ.വി.രാമചന്ദ്രന്‍ , ശ്രീ.ബാലന്‍ മാസ്ററര്‍,സ്കൂള്‍ പാര്‍ലമെന്റ് കലാവേദി കണ്‍വീനര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ഹയര്‍സെക്കന്ററി വിഭാഗം കണ്‍വീനര്‍ ശ്രീമതി.വിനയ ടീച്ചര്‍ നന്ദി പറഞ്ഞു.
26.9.2017
വാര്‍ഷിക ജനറല്‍ബോഡി യോഗം
2017-18 വര്‍ഷത്തെ ജനറല്‍ബോഡിയോഗം 26.9.2017ന് നടന്നു.ഹെഡ് മാസ്ററര്‍ ശ്രീ.വി.രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ശ്രീ.ഒ.കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷംവഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീമതി.പ്രഭാവതി ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച.ശ്രീ.രാജന്‍മാസ്ററര്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി.സി.ഇന്ദിര ചടങ്ങ് ഉദ്ഘാടനം ചെയ്തു.എസ് എം സി ചെയര്‍മാന്‍ ശ്രീ.ടി.രാജന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.ഉണ്ണികൃഷ്ണന്, സീനിയര്‍ അസിസ്ററന്റ് ശ്രീ.ബാലന്‍ മാസ്ററര്‍,വാര്‍ഡ് മെമ്പര്‍ ശ്രീമതി.സരിത, മുന്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ. നാരായണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്കൂള്‍ വികസന സമിതിയിലേക്ക് നല്‍കിയ സംഭാവന വാര്‍ഡ് മെമ്പര്‍ ശ്രീമതി.സി.ഇന്ദിര ഏററുവാങ്ങി.സ്ററാഫ് സെക്രട്ടറി ശ്രീ.അശോകന്‍ പി. നന്ദി പറഞ്ഞു.
22.9.2017
റെഡ്ക്രോസ് കുട്ടികള്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറുന്നു. |
No comments:
Post a Comment