TEACHERS CORNER



1.വിധികര്‍ത്താക്കള്‍


ഒരു കു‍‍ഞ്ഞുചാററല്‍മഴ
മത്സരം നടക്കുന്ന
ക്ലാസ് മുറിയിലേക്ക്
പതുങ്ങിക്കടന്നുവന്ന്
ഗായകനേയും
നടനേയും
വിദൂ‍‍ഷകനേയും കണ്ട്
കവിയേമാത്രം കാണാതെ
വെറുതെ ഇറങ്ങിപ്പോയി
................................


2.കുടിയിറക്കല്‍

തേക്കും വീട്ടിയും
പ്ലാവും പറങ്കിമാവും
വേപ്പും കുറുക്കൂട്ടിയും വരെ
ഓരോന്നായി ഇറങ്ങിപ്പോയപ്പോഴും
കൂട്ടിരുന്ന പറമ്പില്‍
കാന്താരിമുളകിനും
വാണിജ്യസാധ്യത
ഉണ്ടെന്നറിഞ്ഞപ്പോഴാണ്
കിളികള്‍ കൂട്ടമായി
പറന്നുപോയത്

നിരാഹാരമിരിക്കാന്‍
അവരെയാരും
ആഹ്വാനം ചെയ്തുകാണില്ല
......


3.പൂച്ചജീവിതം

നിന്റെ കാല്‍ക്കീഴില്‍
ചുരുണ്ടു കിടന്നവളാണു ‍ഞാന്‍
തൃപ്തിയോടെ.

കരുണ തോന്നി
താഴെ വിരിച്ചു കിടക്കാന്‍
ഒരു ചവിട്ടുപായ
എന്റെ നേര്‍ക്കു നീട്ടുന്നതു വരെ

പുലിയാകുവാല്‍ കഴിയില്ലെങ്കിലും
ഒരു പൂച്ചയെങ്കിലുമാകാതെ വയ്യ
അമര്‍ത്തിപ്പിടിച്ച മുരളലുകള്‍
നിന്റെ ചെവിയിലേക്ക്
എത്തിപ്പെടാതിരിക്കാന്‍
ശ്രമിക്കാം .....

രാധാമണി.പി.പി

No comments:

Post a Comment