അസ്സംബ്ലി ഹാൾ ഉദ്ഘാടനം
മടിക്കൈ ഗവ: ഹയർസെക്കന്ററി സ്‌കൂളിന് ബഹു.റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ അവർകളുടെ 2015 -'16 വർഷത്തെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച അസ്സംബ്ലി ഹാൾ ബഹു.റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ശ്രീ.ഓ.കുഞ്ഞികൃഷ്ണൻ (പി ടി എ പ്രസിഡണ്ട് ) സ്വാഗതം പറഞ്ഞു. ശ്രീ.ശ്രീജിത്ത് (അസിസ്റ്റന്റ് എൻജിനീയർ, ബിൽഡിങ്സ് കാഞ്ഞങ്ങാട്) റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ.എം.കേളുപ്പണിക്കർ ( മെമ്പർ ,കാസർഗോഡ് ജില്ലാ പഞ്ചായത്ത് ) ശ്രീ.എം.കുഞ്ഞമ്പു (ചെയർമാൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി, കാഞ്ഞങ്ങാട് ബ്ലോക്ക് ), ശ്രീ.അബ്ദുൾ റഹ്‌മാൻ (വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, മടിക്കൈ ഗ്രാമ പഞ്ചായത്ത് ) , ശ്രീ.ശശീന്ദ്രൻ മടിക്കൈ (വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ,മടിക്കൈ ഗ്രാമ പഞ്ചായത്ത് ), ശ്രീമതി.ഇന്ദിര (ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ , മടിക്കൈ ഗ്രാമ പഞ്ചായത്ത് ) , ശ്രീമതി. യമുന വി (മെമ്പർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ) , ശ്രീമതി. ടി സരിത (വാർഡ് മെമ്പർ, മടിക്കൈ ഗ്രാമ പഞ്ചായത്ത്) ശ്രീമതി.കെ വി പുഷ്പ (എ ഇ ഓ ഹൊസ്ദുർഗ് ) , ശ്രീ.സുരേഷ് കൊക്കോട്ട് (പ്രിൻസിപ്പൽ ഇൻ ചാർജ് ) ശ്രീ.എം.രാജൻ (മുൻ പ്രസിഡണ്ട് ,മടിക്കൈ ഗ്രാമ പഞ്ചായത്ത്), ശ്രീ.കെ നാരായണൻ (മുൻ പി ടി എ പ്രസിഡണ്ട്) ,ശ്രീ.ടി.രാജൻ (എസ്.എം.സി. ചെയർമാൻ) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ടി വി രാഘവൻ നന്ദി പറഞ്ഞു.
26.1.2016
റിപ്പബ്ലിക്ക് ദിനം
1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭി ച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ് .ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക്ക് രാജ്യമായത്തിന്റെ ഓർമ്മക്കായി ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കുന്നു.
രാജ്യമെങ്ങും റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത്തിന്റെ ഭാഗമായി സ്കൂളിൽ അസ്സംബ്ലി ചേരുകയും റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിക്കുകയും ചെയ്തു .ഹയർ സെക്കണ്ടറി വിഭാഗം അദ്ധ്യാപകൻ ശ്രീ. ശശി മാസ്റ്റർ റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്നു . ഹെഡ്മാസ്റ്റർ ശ്രീ. ടി. സുകുമാരൻ പതാക ഉയർത്തി . പതാകഗാനം ആലപിച്ചു. തുടർന്ന് ജനുവരി 1 മുതൽ ആരംഭിച്ച സ്നേഹപൂവം സഹപാഠിക്ക് എന്ന ക്യാമ്പ യിനിന്റെ ഭാഗമായി സമാഹരിച്ച തുക ക്ലാസ് ലീഡർ , ക്ലാസ് അദ്ധ്യാപകർ എന്നിവർ ചേർന്ന് ഹെഡ്മാസ്റ്റർക്ക് കൈമാറി . അതിനു ശേഷം വിധ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരം ശുചിയാക്കി .
1.1.2016
"സ്നേഹപൂർവ്വം സഹപാഠിക്ക് "
കേരള സാമൂഹ്യ സുരക്ഷാമിഷൻ , തിരുവനന്തപുരം സംഘടിപ്പിക്കുന്ന "സ്നേഹപൂർവ്വം സഹാപാഠിക്ക് " എന്ന ക്യാമ്പയിൻ 2016 ജനുവരി 1 പുതുവർഷത്തിൽ ആരംഭിച്ചു. വേദനയും ദുരിതവും അനുഭവിക്കുന്നവർക്ക് സ്നേഹവും സ്വാന്തനവും പകരുന്നതിനുള്ള സന്നദ്ധതയും സമയവും കണ്ടെത്തുന്നതിന് വിദ്യാലയ കൂട്ടായ്മകൾ രൂപപ്പെടുത്തുന്നതിന് പ്രേരണ നൽകാൻ ഈ ക്യാമ്പയിൻ സഹായിക്കും. പുതുവർഷ പരിപാടിക്കായി വിനിയോഗിക്കുന്ന പണത്തിലും സമയത്തിലും ഒരു പങ്ക് വേദനയും ദുരിതവും അനുഭവിക്കുന്നവരുടെ ആശ്വാസത്തിനായി മാറ്റി വയ്ക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയാണ് ഈ ക്യാമ്പയിനിന്റെ ലക്ഷ്യം . സ്നേഹനിധി സമാഹരണം 2016 ജനുവരി 1 മുതൽ 26 വരെയായിരിക്കും . സ്നേഹനിധി സമാഹരണത്തിന്റെ ആദ്യ തുക സ്കൂൾ ലീഡർ കുമാരി രബീന എം , ക്ലാസ് ടീച്ചർ , സ്മിത ടീച്ചർക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.ദുരിതവും വേദനയും അനുഭവിക്കുന്നവരോടു ആർദ്രതാ മനോഭാവം ഉൾക്കൊള്ളാൻ പ്രേരിപ്പിക്കുന്ന പ്രതിജ്ഞ അസംബ്ലിയിൽ വെച്ച് സ്കൂൾ ലീഡർ ചൊല്ലിക്കൊടുത്തു .
No comments:
Post a Comment