Sunday, November 29, 2015


         26.11.2015

                  ഭരണഘടന ദിനാഘോഷം

             നമ്മുടെ ഭരണഘടനാ ശില്‍പി ഡോ: ബി ആര്‍ അംബേദ്കറിന്റെ  125 ാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായും ഇന്ത്യന്‍ ഭരണ ഘടന പ്രാബല്യത്തില്‍ വന്നതിന്റെ  66 ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായും  ഇന്ത്യാ ഗവണ്‍മെന്റ്   2015 നവംബര്‍ 26 ാം തീയ്യതി ഭരണ ഘടനാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു .   ഭരണ ഘടന ദിനാഘോഷത്തിന്റെ ഭാഗമായി സ്ക്കൂളില്‍ അസംബ്ലി ചേരുകയും ഇന്ത്യന്‍ ഭരണ ഘടനയുടെ മഹത്വത്തെക്കുറിച്ച് ഹെഡ്മാസ്ററര്‍ ശ്രീ.ടി സുകുമാരന്‍ സംസാരിക്കുകയും ചെയ്തു. ചുവടെകൊടുത്തിരിക്കുന്ന
 ഭരണഘടനയുടെ ആമുഖം കുമാരി കൃഷ്ണപ്രിയ അവതരിപ്പിച്ചു.

                     ഭാരതത്തിന്റെ ഭരണഘടന

                                ആമുഖം    

      ഭാരതത്തിലെജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൌരന്‍മാര്‍ക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും  , ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉളള സ്വാതന്ത്ര്യവും പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും, അവര്‍ക്കെല്ലാമിടയില്‍ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ എെക്യവും അഖണ്ഡതയും ഉറപ്പു വരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും, സഗൌരവം  തീരുമാനിച്ചിരിക്കയാല്‍  നമ്മുടെ  ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഈ 1949 നവംബര്‍ ഇരുപത്താറാം ദിവസം ഇതിനാല്‍ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു .
   
         റവന്യു ജില്ല സ്കൂൾ കായികമേളയിൽ 400 മീറ്റർ ഓട്ട മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ  അവന്തിക , അധ്യാപകർക്കുള്ള ലോംഗ് ജമ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദിനേശൻ മാസ്റ്റർ ,  കാസർഗോഡ്‌ ജില്ലാ കോടതിയിൽ വെച്ച് നടന്ന ലീഗൽ അവേർനാസ് ക്വിസ് മത്സരത്തിൽ പങ്കെടുത്ത അപർണ എന്നിവർക്കുള്ള സർടിഫിക്കറ്റ് വിതരണത്തിന്റെ ഫോട്ടോകൾ,പിറന്നാൾ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക്  പുസ്തകങ്ങൾ നല്കുന്നതിന്റെ ഫോട്ടോകൾ എന്നിവ  Photo പേജില്‍ .

No comments:

Post a Comment