Friday, September 23, 2016

23 .9 ..2016

ബാലമുകുളം സ്‌കൂൾ ആരോഗ്യപദ്ധതി

  ബാലമുകുളം സ്‌കൂൾ ആരോഗ്യപദ്ധതിയുടെ ഭാഗമായി ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികൾക്ക് ആയുർവേദമെഡിക്കൽ ക്യാമ്പ് നടത്തി.  പരിപാടിയുടെ ഭാഗമായി പദ്ധതി വിശദീകരണവും രക്ഷിതാക്കൾക്ക്  ബോധവൽക്കരണക്ളാസ്സും സംഘടിപ്പിച്ചു.  തുടർന്ന് സൗജന്യ വൈദ്യ പരിശോധന ഭാരതീയചികിത്സാവകുപ്പിലെ വിദഗ്ധഡോക്ടർ മാരുടെ നേതൃത്വത്തിൽ നടത്തി. മരുന്ന് വിതരണവും  ഉണ്ടായി.  ആയുർവേദമെഡിക്കൽ ക്യാമ്പ് മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി.ഇന്ദിര സ്വാഗതം പറഞ്ഞു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ.അബ്ദുൽ റഹ്‌മാൻ അധ്യക്ഷത വഹിച്ചു.  ഡോ:സ്വപ്ന.കെ എസ്.(സീനിയർ മെഡിക്കൽ ഓഫിസർ , മടിക്കൈ ഗവ:ആയുർവേദ ആശുപത്രി)പദ്ധതിവിശദീകരണവും ഡോ:സുരേഷ് .എ.വി (ജില്ലാ മെഡിക്കൽ ഓഫിസർ-ഭാരതീയ ചികിത്സാവകുപ്പ് , കാസറഗോഡ് )  ബോധവൽക്കരണക്ളാസും  നടത്തി. ഹെഡ്മാസ്റ്റർ ശ്രീ.ടി.വി. രാഘവൻ നന്ദി പറഞ്ഞു.



   






No comments:

Post a Comment