2017-18 വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും നാടക സംവിധായകനുമായ ശ്രീ. രാജ്മോഹന്‍ നീലേശ്വരം നിര്‍വഹിച്ച. വിദ്യാരംഗം കണ്‍വീനര്‍ ശ്രീമതി. ഷൈലജ ടീച്ചര്‍ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്ററര്‍ ശ്രീ.വി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച.സീനിയര്‍ അസിസ്ററന്റ് ശ്രീ.ബാലന്‍ മാസ്ററര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ച.കുമാരി.ദീപശ്രീ സ്വന്തംകവിത ആലപിച്ചു. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനം നല്കി.കുട്ടികള്‍ തയ്യാറാക്കിയ കൈയ്യെഴുത്ത് മാഗസിന്‍ കുന്നിമണികള്‍ പ്രകാശനം ചെയ്തു.സ്ററാഫ് സെക്രട്ടറി ശ്രീ. അശോകന്‍ മാസ്ററര്‍ നന്ദി പറഞ്ഞു.
No comments:
Post a Comment